2010 മാർച്ച് 21, ഞായറാഴ്‌ച

താന്തോന്നി


സാധാരണ നമ്മള്‍ പണ്ട് കണ്ടിട്ടുള്ള ലേലം, വാഴുന്നോര്‍ എന്നെ ചിത്രങ്ങളിലെ സുരേഷ് ഗോപി അല്പം പ്രായം കുറഞ്ഞിട്ടു അഭിനയിക്കാന്‍ വന്നത് പോലെ ഒരു തോന്നല്‍...

സമൂഹത്തിലെ സമ്പന്നരായ വടക്കേ വീട്ടില്‍ എന്നാ ഒരു വലിയ തറവാട്.. അവിടെ ആരെയും അനുസരിക്കാത്ത ഒരു കൂസലും ഇല്ലാതെ ജീവിക്കുന്ന ഒരുത്തന്‍ .. എല്ലാരും കൂടി അവനു ഒരു പേരും ഇട്ടു വടക്കേവീട്ടില്‍ കൊച്ചുകുഞ്ഞു ( പൃഥ്വിരാജ് - അവന്‍ ആണ് താന്തോന്നി ),
അവനെ വളരെ അധികം ഇഷ്ടപെടുന്ന ISRO യില്‍ doctorate കിട്ടിയ ഒരു നായികയും..... ചെറുപ്പത്തിലെ അച്ഛനെ കാണാതെ വളരേണ്ടിവന്നവന്‍... ചെയ്യാത്ത തെറ്റിന് കുറ്റക്കാരന്‍ ആയി നാട് വിട്ടു പോകേണ്ടി വന്നവന്‍, പോയത് പോലെ തന്നെതിരിച്ചു വന്നു... വരവില്‍ ഒത്തിരി കഥകള്‍ ഉണ്ട്... വലിയ ഒരു കഥ... കഥയാണ് സിനിമയുടെകഥാതന്തു ( ആരും ഇന്നേവരെ കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതും ആയ കഥ ).. ഒടുവില്‍ കുറെ അടിയും ഇടിയും കെട്ടി പിടിക്കലും കരച്ചിലും പിഴിച്ചിലും ഒക്കെ തീരുന്നിടത് സിനിമ അവസാനിക്കുന്നു....

PLUS
സിനിമയുടെ വലിയ ഒരു ഗുണം എന്ന് വച്ചാല്‍ പടത്തിലെ നായിക ആണ്,മറ്റു പടങ്ങളിലെ പോലെ ഒന്നുംവലിയ സംസാരവും ബഹളവും ഒന്നും ഇല്ലാതെ അവസാനം വരെ മര്യാദക്ക് ഇരിക്കുന്ന ഒരു പെണ്‍കുട്ടി. പ്രിത്വിരാജും സുരാജും എന്നല്ല പടത്തിലെ അഭിനേതാക്കള്‍ ഒക്കെ അവരവരുടെ ഭാഗങ്ങള്‍ ഒക്കെ നന്നായിഅഭിനയിച്ചു.നവാഗതന്‍ ആയ സംവിധായകന്‍ ( ജോര്‍ജ് വര്‍ഗീസ് ) മോശമല്ലാതെ എടുത്തിട്ടുണ്ട്...

MINUS
സിനിമയുടെ മോശം എന്ന് തോന്നിയത് കഥ തന്നെ ആണ്...ടി.എ ഷാഹിദ് അദ്ദേഹത്തിന് ആരോടോ ഉള്ള ദേഷ്യം തീര്‍ത്തത് പോലെ തോന്നി..ജഗതി എന്ന അഭിനയതവിനെ അഭിനയിപ്പിച്ചേ മതിയാവൂ എന്ന് തോന്നി കൊണ്ട് വന്നപോലെ... എന്നത് മാത്രം അല്ല അദ്ദേഹം അദ്ദേഹത്തിന് കിടിയ റോള്‍ വളരെ വൃത്തികേടായി അഭിനയിച്ചു എന്ന് വേണം പറയാന്‍... സുരാജ് ആയിരുന്നു സിനിമയിലെ ആകെ ഒരു നേരം പോക്ക്.. അവസാന ഭാഗത്തോട് കൂടി സുരാജ് തന്റെ പാട്ടിനു പോയത് പോലെ തോന്നി.. നായകന്റെ വാല്‍ ആയി പുറകെ നടന്ന അവതാരത്തെ പിന്നെ കണ്ടിട്ടില്ലല...

വാല്‍ക്കഷ്ണം
സിനിമയിലെ ഇതുവരെ മനസ്സിലാവാത്ത ഒരു കഥാപാത്രം ആണ് സുരേഷ് കൃഷ്ണ. പ്രിത്വി രാജിന്റെ ചേട്ടന്‍ ആണെന്നൊക്കെ പറയുന്നുണ്ട്... പക്ഷെ അച്ഛന്‍ ഇല്ലാതെ പുത്രന്‍ എവിടെ നിന്നും വന്നു എന്ന് മാത്രം മനസ്സിലാവുന്നില്ല.. ഇടയ്ക്കു ഇടയ്ക്കു നായകന്റെ അമ്മയെ കേറി "അമ്മെ" എന്നും പ്രിത്വി സ്വന്തം അനിയന്‍ ആണ് എന്നൊക്കെ പറഞ്ഞപ്പോ തോന്നിയ ഒരു സംശയം മാത്രം... എനിക്ക് മാത്രം അല്ല ഒരു പക്ഷെ സിനിമ കണ്ട എല്ലാവര്ക്കും ഇത് തോന്നി കാണണം... എന്തായാലും സംവിധായകന്റെ മനസ്സില്‍ എന്തോ ഒക്കെ ഉണ്ട്... അത് മനസ്സിലാക്കിപ്പിക്കാന്‍ പറ്റാതെ പോയത് അദ്ധേഹത്തിന്റെ മറവി ആയിരിക്കാം...

VERDICT
try at your own risk