2010, മാർച്ച് 21, ഞായറാഴ്‌ച

താന്തോന്നി


സാധാരണ നമ്മള്‍ പണ്ട് കണ്ടിട്ടുള്ള ലേലം, വാഴുന്നോര്‍ എന്നെ ചിത്രങ്ങളിലെ സുരേഷ് ഗോപി അല്പം പ്രായം കുറഞ്ഞിട്ടു അഭിനയിക്കാന്‍ വന്നത് പോലെ ഒരു തോന്നല്‍...

സമൂഹത്തിലെ സമ്പന്നരായ വടക്കേ വീട്ടില്‍ എന്നാ ഒരു വലിയ തറവാട്.. അവിടെ ആരെയും അനുസരിക്കാത്ത ഒരു കൂസലും ഇല്ലാതെ ജീവിക്കുന്ന ഒരുത്തന്‍ .. എല്ലാരും കൂടി അവനു ഒരു പേരും ഇട്ടു വടക്കേവീട്ടില്‍ കൊച്ചുകുഞ്ഞു ( പൃഥ്വിരാജ് - അവന്‍ ആണ് താന്തോന്നി ),
അവനെ വളരെ അധികം ഇഷ്ടപെടുന്ന ISRO യില്‍ doctorate കിട്ടിയ ഒരു നായികയും..... ചെറുപ്പത്തിലെ അച്ഛനെ കാണാതെ വളരേണ്ടിവന്നവന്‍... ചെയ്യാത്ത തെറ്റിന് കുറ്റക്കാരന്‍ ആയി നാട് വിട്ടു പോകേണ്ടി വന്നവന്‍, പോയത് പോലെ തന്നെതിരിച്ചു വന്നു... വരവില്‍ ഒത്തിരി കഥകള്‍ ഉണ്ട്... വലിയ ഒരു കഥ... കഥയാണ് സിനിമയുടെകഥാതന്തു ( ആരും ഇന്നേവരെ കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതും ആയ കഥ ).. ഒടുവില്‍ കുറെ അടിയും ഇടിയും കെട്ടി പിടിക്കലും കരച്ചിലും പിഴിച്ചിലും ഒക്കെ തീരുന്നിടത് സിനിമ അവസാനിക്കുന്നു....

PLUS
സിനിമയുടെ വലിയ ഒരു ഗുണം എന്ന് വച്ചാല്‍ പടത്തിലെ നായിക ആണ്,മറ്റു പടങ്ങളിലെ പോലെ ഒന്നുംവലിയ സംസാരവും ബഹളവും ഒന്നും ഇല്ലാതെ അവസാനം വരെ മര്യാദക്ക് ഇരിക്കുന്ന ഒരു പെണ്‍കുട്ടി. പ്രിത്വിരാജും സുരാജും എന്നല്ല പടത്തിലെ അഭിനേതാക്കള്‍ ഒക്കെ അവരവരുടെ ഭാഗങ്ങള്‍ ഒക്കെ നന്നായിഅഭിനയിച്ചു.നവാഗതന്‍ ആയ സംവിധായകന്‍ ( ജോര്‍ജ് വര്‍ഗീസ് ) മോശമല്ലാതെ എടുത്തിട്ടുണ്ട്...

MINUS
സിനിമയുടെ മോശം എന്ന് തോന്നിയത് കഥ തന്നെ ആണ്...ടി.എ ഷാഹിദ് അദ്ദേഹത്തിന് ആരോടോ ഉള്ള ദേഷ്യം തീര്‍ത്തത് പോലെ തോന്നി..ജഗതി എന്ന അഭിനയതവിനെ അഭിനയിപ്പിച്ചേ മതിയാവൂ എന്ന് തോന്നി കൊണ്ട് വന്നപോലെ... എന്നത് മാത്രം അല്ല അദ്ദേഹം അദ്ദേഹത്തിന് കിടിയ റോള്‍ വളരെ വൃത്തികേടായി അഭിനയിച്ചു എന്ന് വേണം പറയാന്‍... സുരാജ് ആയിരുന്നു സിനിമയിലെ ആകെ ഒരു നേരം പോക്ക്.. അവസാന ഭാഗത്തോട് കൂടി സുരാജ് തന്റെ പാട്ടിനു പോയത് പോലെ തോന്നി.. നായകന്റെ വാല്‍ ആയി പുറകെ നടന്ന അവതാരത്തെ പിന്നെ കണ്ടിട്ടില്ലല...

വാല്‍ക്കഷ്ണം
സിനിമയിലെ ഇതുവരെ മനസ്സിലാവാത്ത ഒരു കഥാപാത്രം ആണ് സുരേഷ് കൃഷ്ണ. പ്രിത്വി രാജിന്റെ ചേട്ടന്‍ ആണെന്നൊക്കെ പറയുന്നുണ്ട്... പക്ഷെ അച്ഛന്‍ ഇല്ലാതെ പുത്രന്‍ എവിടെ നിന്നും വന്നു എന്ന് മാത്രം മനസ്സിലാവുന്നില്ല.. ഇടയ്ക്കു ഇടയ്ക്കു നായകന്റെ അമ്മയെ കേറി "അമ്മെ" എന്നും പ്രിത്വി സ്വന്തം അനിയന്‍ ആണ് എന്നൊക്കെ പറഞ്ഞപ്പോ തോന്നിയ ഒരു സംശയം മാത്രം... എനിക്ക് മാത്രം അല്ല ഒരു പക്ഷെ സിനിമ കണ്ട എല്ലാവര്ക്കും ഇത് തോന്നി കാണണം... എന്തായാലും സംവിധായകന്റെ മനസ്സില്‍ എന്തോ ഒക്കെ ഉണ്ട്... അത് മനസ്സിലാക്കിപ്പിക്കാന്‍ പറ്റാതെ പോയത് അദ്ധേഹത്തിന്റെ മറവി ആയിരിക്കാം...

VERDICT
try at your own risk



2009, നവംബർ 7, ശനിയാഴ്‌ച

കേരള കഫെ




ഒരു യാത്ര എന്ന കഥയെ ആസ്പദം ആക്കി പത്തു സംവിധായകര്‍ ചേര്‍ന്ന് നിര്‍മിച്ച ഒരു കാണാന്‍ കൊള്ളാവുന്ന മൂവി ആണ് കേരള കഫെ.

മൂവി (1). നോസ്ടാല്‍ജിയ ( എം. പദ്മകുമാര്‍) (4/10)
മൂവി (2). ഐലന്‍ഡ് എക്‍സ്പ്രസ് ( ശങ്കര്‍ രാമകൃഷ്ണന്‍) (3.5/10)
മൂവി (3). ലളിതം ഹിരണ്‍‌മയം (ഷാജി കൈലാസ് )(3.5/10)
മൂവി (4). മൃത്യുഞ്ജയം (ഉദയ്‌ അനന്തന്‍) (5/10)
മൂവി (5). ഹാപ്പി ജേണി (അഞ്‌ജലി മേനോന്‍)(9/10)
മൂവി (6). അവിരാമം (ബി ഉണ്ണികൃഷ്ണന്‍)(6/10)
മൂവി (7). ഓഫ് സീസണ്‍ (ശ്യാമപ്രസാദ്‌)(3/10)
മൂവി (8). മകള്‍ (രേവതി)(8/10)
മൂവി (9). ബ്രിഡ്‌ജ് (അന്‍‌വര്‍ റഷീദ്)(9.5/10)
മൂവി (10).പുറംകാഴ്‌ചകള്‍ (ലാല്‍ ജോസ്)(9.5/10)
ഈ ചിത്രങ്ങള്‍ എല്ലാം കേരള കഫെ എന്ന ഒറ്റ സിനിമയുടെ പല മുഖങ്ങളാക്കി രഞ്ജിത് മാറ്റിയിരിക്കുന്നു. അത് അദ്ദേഹം പ്രത്യേകം അഭിമാനം അര്‍ഹിക്കുന്നു..ഓരോരുത്തരും പറയുന്നത് ഒരോ കഥയാണ്. എന്നാല്‍, എല്ലാ കഥയും കേരള കഫെ എന്ന റെയില്‍‌വേ കന്റീനില്‍ ഏതെങ്കിലും ഒക്കെ രീതിയില്‍ ‍ എത്തിപ്പെടുന്നു.
എല്ലാ ചിത്രവും കണ്ടിരിക്കവുന്നതാണ്.കൂട്ടത്തില്‍ ഏറ്റവും മോശം എന്ന് തോന്നുന്നത് ശ്യാമപ്രസാദിന്റെ ഓഫ് സീസണ്‍ പിന്നെ പ്രത്യേകിച്ച് കഥകള്‍ ഒന്നും എടുത്തു പറയാന്‍ ഇല്ലാത്തതു ഷാജി കാലിസിന്റെ ലളിതം ഹിരന്മയം.

സിനിമയില്‍ നല്ല ഭാഗങ്ങള്‍
പത്തു ചിത്രങ്ങള്‍ ഒരു സിനിമ ആയി കോര്‍ത്തിണക്കുന്നതില്‍ രഞ്ജിത്ത് പ്രദര്‍ശിപ്പിച്ച കഴിവാണ് ഈ സിനിമയുടെ ഏറ്റവും വലിയ മേന്മ . അതില്ലായിരുന്നെങ്കില്‍ ഈ ചെറു സിനിമകള്‍ പത്തു വ്യത്യസ്ത സിനിമകളായി മാറി നില്‍ക്കുമായിരുന്നു. ഹാപ്പി ജേണിയിലെ ജഗതി ശ്രീകുമാര്‍കടന്നുവരുന്ന ഇടവേളയും ബ്രിഡ്‌ജിലെ അമ്മയും ശാന്താദേവിയും പൂച്ചക്കുട്ടിയും വരുന്ന അവസാനസീനും കേരള കഫേയെ ലക്ഷണമൊത്ത ഫീച്ചര്‍ ഫിലിമാക്കി മാറ്റി.കേരള കഫേയിലെ രണ്ടു സ്ത്രീസംവിധായകരുടെ സാന്നിധ്യവും (രേവതിയും അഞ്ജലിയും) അവരുടെ സിനിമകളുടെ (മകള്‍, ഹാപ്പി ജേണി) മികവും പ്രത്യേക അഭിമാനം അര്‍ഹിക്കുന്ന കാര്യങ്ങളാണ്.സലിംകുമാര്‍ (ബ്രിഡ്‌ജ്), ജഗതി ശ്രീകുമാര്‍, നിത്യ മേനോന്‍ (ഹാപ്പി ജേണി), ദിലീപ് (നൊസ്റ്റാള്‍ജിയ), ഫഹദ് ഫാസില്‍ (മൃത്യുഞ്ജയം), മമ്മൂട്ടി(പുറം കാഴ്ചകള്‍) എന്നിവരും മനസ്സില്‍ നിന്നു മായാതെ ഏറെക്കാലം നില്‍ക്കും.

കൂട്ടത്തില്‍ നല്ലതെന്ന് ഏറ്റവും തോന്നിയത് (പുറംകാഴ്‌ചകള്‍) മമ്മൂട്ടിയുടെ ബസ്‌ ഇറങ്ങാന്‍ നേരം ഉള്ള മുഖത്ത് വരുന്ന മാറ്റങ്ങളും പിന്നെ (ബ്രിട്ജിലെ) അമ്മുമ്മയെ കൊച്ചു മകള്‍ തല്ലാന്‍ നേരം അമ്മുമ്മ ഒന്നും അറിയാത്ത്അപോലെ നില്‍ക്കുന്ന ഭാഗങ്ങളും ആണ്.. ഇട്കക്കൊക്കെ നമ്മുടെ അടുത്തുള്ള വീടുകളില്‍ കാണുന്ന ഓരോ കാര്യങ്ങള്‍ പോലെ ചിലര്‍ക്കൊക്കെ തോന്നാം..

സിനിമയിലെ നല്ലതല്ലാത്ത ഭാഗങ്ങള്‍
ഉദയ് അനന്തന്റെ മൃത്യുഞ്ജയത്തിന്റെ തുടക്കത്തിലുള്ള, ഭീതിയേക്കാള്‍ അറപ്പുളവാക്കുന്ന, പ്രേതസീനുകള്‍ പാടേ ഒഴിവാക്കാമായിരുന്നു.ശക്തമായ കഥയുണ്ടയിട്ടും ഒരു ജാട സിനിമയുടെ നിലവാരത്തില്‍ ഒരുക്കപ്പെട്ട ഐല‌ന്‍ഡ് എക്‍സ്പ്രസ്, സംവിധായകന്‍ ആകാന്‍ ശങ്കര്‍ രാമകൃഷ്‌ണന്‍ ഇനിയും ഒരുപാട് പോകാനുണ്ടെന്ന് മനസ്സിലാക്കി തരുന്നു. ഐല‌ന്‍ഡ് എക്‍സ്പ്രസില്‍ മണിയന്‍പിള്ള രാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പിന്നാലെ കൂടുന്ന കൌമാരക്കാരിയും സിനിമയില്‍ അധികപ്പറ്റാണ്.ശ്യാമപ്രസാദിന്റെ ഓഫ് സീസണ്‍ മിനിമം നിലവാരം പോലും പുലര്‍ത്തിയില്ല. സ്‌ലം ഡോഗിനെയും മില്ലനയറിനെയും കാണിച്ചതു മാത്രമായിരുന്നു അതില്‍ ആസ്വാദ്യമായി ഉണ്ടായിരുന്നത്. പിന്നീടങ്ങോട്ട് തീര്‍ത്തും നിരുത്തരവാദപരമായി പെരുമാറുന്ന സംവിധായകനെയാണ് നമ്മള്‍ കാണുന്നത്.

അവസാന വാക്ക്.
മലയാളത്തില്‍ ഈ ഇടയ്ക്കു ഇറങ്ങിയതില്‍ ബോധം ഉള്ള മലയാളികള്‍ക്ക് മാത്രം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ. ട്ടപ്പം കൂത്ത് പിള്ളേര്‍ ഈ സിനിമ കാണാന്‍ പോയാല്‍ അവര്‍ക്ക് കിട്ടുന്നത് നല്ല ഒരു നഷ്ടവും ആയിരിക്കും..ദയവു ചെയ്തു അങ്ങിനെ ഉള്ളവര്‍ ഈ സിനിമ പോയി കണ്ടു സിനിമ കൂവി നശിപ്പിക്കരുത്..

Rating: Excellent